Search

ധനകാര്യ വകുപ്പിൽ ജോലി നേടാൻ അവസരം/JOB VACANCIES IN FINANCE SECTOR/LATEST JOB VACANCIES IN KERALA

 


ധനകാര്യ (ഐ.റ്റി സോഫ്റ്റ്വെയർ) ഡിവിഷനിലെ ഇഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് പ്രോഗ്രാമർ , ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.

സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം (ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല).

ബി.ടെക് (സി.എസ്/ഇ.സി.ഇ/ഐ.ടി), എം.ടെക് എം.എസ്സി (സി.എസ്), എം.സി.എ ആണ് പ്രോഗ്രാമറുടെ യോഗ്യത.

 1-2 വർഷത്തെ പരിചയം വേണം.

എം.സി.എ/ബി.ഇ/ബി.ടെക്/എം.എസ്സി അല്ലെങ്കിൽ പി.ജി.ഡി.സി.എ ആണ് ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫിന്റെ യോഗ്യത.

 അപേക്ഷകൾ 20 നകം നൽകണം.

അപേക്ഷ അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.റ്റി സോഫ്റ്റ്വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.

READ : ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാൻ അവസരം




Post a Comment

0 Comments