പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ,പ്രിമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, പി.സി.റ്റി.സി എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ഒഴിവുകളുടെ പേര് : കുക്ക്, ആയ, വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ
ജില്ലയിലെ പട്ടികവർഗ വിഭാഗത്തിപ്പെട്ട 25 നും 45 വയസിനും ഇടയിൽ പ്രായമുള്ള അർഹരായവർക്ക് അപേക്ഷിക്കാം.
യോഗ്യത : എസ്.എസ്.എൽ.സി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30 വൈകിട്ട് 5ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, വിതുര,നന്ദിയോട്, കുറ്റിച്ചൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.
PHONE : 0472 281 2557
READ : വിവിധ ജില്ലകളിൽ ഒഴിവുകൾ,മിൽമയിൽ ജോലി നേടാൻ അവസരം


0 Comments