കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കുറവിലങ്ങാട് ദേവമാതാ കോളജും സംയുക്തമായി മേയ് 21ന് മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.
രാവിലെ ഒമ്പതിന് കോളജ് ക്യാമ്പസിൽ ആരംഭിക്കുന്ന മേളയിൽ രണ്ടായിരത്തോളം ഒഴിവുകളുമായി മുപ്പതിലധികം കമ്പനികൾ പങ്കെടുക്കും.
18 നും 40 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി. മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
വിശദവിവരം employabilitycentrekottayam എന്ന ഫേസ്ബുക് പേജിൽ ലഭ്യമാണ്.
ഫോൺ : 0481 256 5452 , 0481 256 3451


0 Comments