Search

സാമൂഹ്യനീതി വകുപ്പിൽ ജോലി നേടാം

 


മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും എം.ഡബ്ലൂ.പി.എസ്.സി-2007 നടപ്പിലാക്കുന്നതിലേക്കായി സംബന്ധിച്ച നിയമം ആക്ട് ഫലപ്രദമായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമം നടത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം/എം.എസ്.ഡബ്ലൂമാണ് യോഗ്യത. 

വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം സർക്കാർ/സർക്കാരിത സംഘടനകളിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ പ്രോജക്ട് മാനേജർ/സൂപ്രണ്ട് തസ്തികകളിലോ അതിനു മുകളിലുള്ള തസ്തികകളിലോ ഉള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഒരു ഒഴിവാണുള്ളത്. 

പ്രതിമാസ വേതനം 29,200 രൂപ.

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ ആറിന് വൈകിട്ട് അഞ്ചിനു മുമ്പായി  ഡയറക്ടർ,സാമൂഹ്യനീതി വകുപ്പ്, വികാസ്ഭവൻ, 5-മത്തെ നില,തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-മെയിൽ വിലാസത്തിലും അയക്കാം.


സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലും ആവശ്യമായ രേഖകൾ സഹിതവും സമർപ്പിക്കാത്ത അപേക്ഷകളും പരിഗണിക്കില്ല. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of State Co-ordinator, MWPSC എന്ന് രേഖപ്പെടുത്തണം.

വിശദവിവരങ്ങളും അപേക്ഷ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ൽ ലഭിക്കും.

വെബ്സൈറ്റ് : http://swd.kerala.gov.in/website_malayalam/index.php




Post a Comment

0 Comments