Search

കുടുംബശ്രീയിൽ ജോലി നേടാം,JOB VACANCIES IN KUDUMBASREE KERALA


 തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിലേയ്ക്ക് സൂപ്പർവൈസർ കം അക്കൗണ്ടന്റ്,സെയിൽഗേൾ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സൂപ്പർവൈസർ കം അക്കൗണ്ടന്റ് (ഒഴിവ് - 1)

യോഗ്യത : എം കോം/എം.ബി.എ, കമ്പ്യൂട്ടർടാലിയിൽ പ്രാവിണ്യം. സമാനമേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം വേണം.

പ്രായം (01.01.2022 ന്) 25 നും 45 നും മധ്യേ. ശമ്പളം - പ്രതിമാസം ചുരുങ്ങിയത് 15000/- രൂപ.

സെയിൽഗേൾ (പ്രതീക്ഷിത ഒഴിവ് - 1) 

യോഗ്യത :പ്ലസ് ടു/ തത്തുല്യ യോഗ്യത. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ടൂവീലർ ഓടിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. .

പ്രായം(01.01.2022ന്) 25നും 40നും മധ്യേ . ശമ്പളം പ്രതിമാസം 9000 രൂപ

കോർപ്പറേഷൻ പരിധിയിലുളള താമസക്കാർക്കും പുഴക്കൽ, ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുളള താമസക്കാർക്കും മുൻഗണന. രണ്ട് തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.

വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി.ഡി.എസിന്റെ സാക്ഷ്യപത്രവും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷകൾ മെയ് 20ന് വൈകീട്ട് 5.00 മണിക്ക് മുൻപ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കലക്ട്രേറ്റ് രണ്ടാം നില, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

Follow us on Facebook page for daily job updates 👇

https://www.facebook.com/thristblogs/


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

🛑MAXIMUM SHARE🛑





©AJUSREE_ANAND




Post a Comment

0 Comments