പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് സന്തോഷ വാർത്തയുമായി തപാൽ വകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
17 സ്റ്റാഫ് കാർ ഡ്രൈവർ (Staff Car Driver) (ഓർഡിനറി ഗ്രേഡ്) നിയമനത്തിനായി ഇന്ത്യ പോസ്റ്റ് ഓഫീസ് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
2022 ജൂൺ 30-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കണം.
ഉദ്യോഗാർത്ഥികൾക്ക് ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള ലൈസൻസ് ഉണ്ടാകണം. മോട്ടോർ ഡ്രൈവിംഗ് മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ ഉദ്യോഗാർത്ഥിക്ക് കഴിയണം) ഹെവി,ലൈറ്റ് ഡ്രൈവിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം,അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് വിജയം എന്നിവയാണ് യോഗ്യതകൾ.
ശമ്പളം : 19,900 രൂപ
പരമാവധി പ്രായപരിധി 45 വയസ്സിൽ കൂടരുത്.
ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ The Senior Manager, Mail Motor Service,134-A, S.K.Ahire Marg, Worli, Mumbai-400018,
എന്ന വിലാസത്തിൽ ജൂൺ 30 നോ അതിന് മുമ്പോ അയക്കണം.


0 Comments