Search

യോഗ്യത പത്താം ക്ലാസ്സ്, വനിത ശിശു വികസന വകുപ്പിൽ ജോലി നേടാം/JOB VACANCIES IN WOMEN'S CHILDREN'S DEVELOPMENT COOPERATION IN KERALA

 



വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എന്റെ കൂട്, വൺഡേ ഹോം എന്നീ സ്ഥാപനങ്ങളിലെ മൾട്ടി ടാസ്കിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസമാക്കിയ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള
സ്ത്രീകൾക്ക് അപേക്ഷിക്കാം.

രാത്രികാലങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധയായിരിക്കണം.

അധിക യോഗ്യതയുള്ളവർ, പ്രവൃത്തി പരിചയമുള്ളവർ,വകുപ്പിന് കീഴിലുള്ള ഹോമുകളിൽ താമസിക്കുന്നവർ
എന്നിവർക്ക് മുൻഗണന. 

ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം അപേക്ഷകൾ മെയ് 13 ന് മുൻപായി ലഭിക്കത്തക്ക വിധം അയക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന
വകുപ്പ് ഓഫീസർ അറിയിച്ചു.

വിലാസം-ജില്ലാ വനിതാ ശിശു വികസന ഓഫീസ്,വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തുരുവനന്തപുരം.
Phone : 0471 296 9101

Follow us on Facebook page for daily job updates 👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑







©AJUSREE_ANAND


Post a Comment

0 Comments