Search

ലൈഫ് ഗാർഡ് ആവാം, ധാരാളം ഒഴിവുകൾ/LATEST JOB VACANCIES IN KERALA


 ട്രോൾ ബാൻ കാലയളവിൽ (ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ)തൃശൂർ ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.

റജിസ്റ്റേർഡ് മത്സ്യതൊഴിലാളികൾ, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ, പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ കഴിവുള്ളവർ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.

ലൈഫ് ഗാർഡായി പ്രവർത്തി പരിചയം ഉള്ളവർക്കും അതാത് ജില്ലയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ട്.

പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താൽപ്പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തൃശൂർ, അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ കാര്യാലയത്തിൽ ജൂൺ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ : 0480 299 6090


Post a Comment

0 Comments