Search

കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം

 


എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റോർ കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു രണ്ടും ഒബിസി വിഭാഗത്തിനു രണ്ടും സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്.

യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമയും ഷിപ്പ് യാർഡ്/എൻജിനീയറിംഗ് കമ്പനി/സർക്കാർ കമ്പനി/ സ്ഥാപനം/ അർദ്ധ സർക്കാർ കമ്പനി/ സ്ഥാപനം എന്നിവയിൽ എവിടെയെങ്കിലും നാല് വർഷത്തിൽ കുറയാതെയുളള സ്റ്റോർ കീപിങ് പരിചയം.

ശമ്പള സ്കെയിൽ : 23,500 - 77,000 

പ്രായം ജൂൺ ആറ് 2022 ന് 18- 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം )

നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത,തൊഴിൽ പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23- ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ. ഒ .സി ഹാജരാക്കേണ്ടതാണ്.

 1960 ലെ ഷോപ്സ് &കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.





Post a Comment

0 Comments