തൃശൂർ ജില്ലയിലെ ചാവക്കാട് ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കുക്ക്,ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ എന്നീ രണ്ട് തസ്തികയിലേക്ക് കരാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 15 ന് രാവിലെ 11 മണിക്ക് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടക്കും.
ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം,ജോലിയുടെ മുൻപരിജയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പങ്കെടുക്കണം.
കുക്ക് തസ്തികയിലേക്ക് പ്രായം 50 വയസ്സിൽ താഴെയുള്ള ഏഴാം ക്ലാസ്സ് യോഗ്യതയുള്ളവർക്കും ഫിസിക്കൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ തസ്തികയിലേക്ക് പ്രായം 40 നും 50 നും മദ്ധ്യേയുള്ളവരിൽ ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഇവരുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരെയും പരിഗണിക്കും.
ഫോൺ : 0487 250 1965 , 90946 65048


0 Comments