ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ജൂൺ 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ആശുപത്രി ആഫീസിൽ ലഭ്യമാക്കണം.
വിശദവിവരങ്ങൾ ആഫീസിൽ നിന്നും പ്രവൃത്തിസമയങ്ങളിൽ അറിയാം. തസ്തിക,ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ
1. ലാബക്നീഷ്യൻ,നിലവിൽ ഒന്ന്,ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ,അംഗീകൃതസർവകലാശാലകളിൽ നിന്നോ ഡി.എം.എൽ.റ്റി (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ), ബി.എസ്.സി എം.എൽ.റ്റി പാസായിയിരിക്കണം,പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 40 വയസിൽ താഴെ. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
2. എക്സറേ ടെക്നീഷ്യൻ, പ്രതീക്ഷിത ഒഴിവുകൾ, ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ, അംഗീകൃത സർവകലാശാലകളിൽ നിന്നോ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നീഷ്യൻ (റെഗുലർ 2 വർഷം) പാസായിയിരിക്കണം, 40 വയസിൽ താഴെ,പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
3. ഇ.സി.ജി.ടെക്നീഷ്യൻ, പ്രതീക്ഷിത ഒഴിവുകൾ, വി.എച്ച്.എസ്.സി ഇസിജി ഓഡിയോമെട്രിക് ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം,പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, 40 വയസിൽ താഴെ.
4.സെക്യൂരിറ്റി, പ്രതിക്ഷീത ഒഴിവുകൾ, 10-ാം ക്ലാസ്സ്, 45 വയസ്സിൽ താഴെയുള്ള പുരുഷൻമാർ.
ഫോൺ : 04862 222 630


0 Comments