കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ നാല് രാവിലെ 10 മുതൽ രണ്ട് മണി വരെ അഭിമുഖം നടത്തും.
എൻ ഇ ഇ ടി/ ജെ ഇ ഇ ഫാക്കൽറ്റി (ഫിസിക്സ്,കെമിസ്ട്രി, ബയോളജി, മാത്സ്), പി ജി ടി (ഫിസിക്കൽ എഡ്യൂക്കേഷൻ, ഫിസിക്സ്, ഹിസ്റ്ററി, മാത്സ്, ഇംഗ്ലീഷ്,ബിസിനസ് സ്റ്റഡീസ്, സെക്ഷൻ ഇൻ ചാർജ്, ഓഫീസ് സ്റ്റാഫ് കം കാഷ്യർ, അക്കൗണ്ടന്റ് (ജാർഖണ്ഡിലെ സ്കൂൾ), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (ഓഫീസ് ജോബ്), എം ബി എ മാർക്കറ്റിങ്, ടെക്നീഷ്യൻ (മെക്കാനിക്കൽ), വാറന്റി കോ ഓർഡിനേറ്റേർസ്,സർവീസ് ടെക്നീഷ്യൻ (ഐടിഐ ടെലി കോളർ തുടങ്ങിയ ഒഴിവുകളിലേക്കാണ അഭിമുഖം.
യോഗ്യത: എം ടെക്, ബി ടെക്, എം എസി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി,മാത്സ്), എം എ, ബികോം, എം കോം, ബി എഡ്, എം പി ഇ ഡി, ബി പി ഇ ഡി,പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരിദാനന്തര ബിരുദം.
താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം.
നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ : 0497 270 7610 , 62829 42066


0 Comments