കേരള പി എസ് സി കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസ് വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 27
യോഗ്യത: പ്ലസ് ടു / പ്രീ ഡിഗ്രി / തത്തുല്യം
(ഫിസിക്സ്,കെമിസ്ട്രി, ബയോളജി പഠിച്ചിരിക്കണം)/VHSE (MLT)
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക 👇
ശമ്പളം: 27,900 - 63,700 രൂപ
ഉദ്യോഗാർത്ഥികൾ 011/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മാർച്ച് 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്👇
NOTIFICATION : CLICK HERE
WEBSITE : CLICK HERE
READ : നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം
MORE DETAILS :
1. നിയമന രീതി : നേരിട്ടുള്ള നിയമനം.
2.പ്രായപരിധി :
18-36. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
3. യോഗ്യതകൾ : ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയങ്ങളായി പഠിച്ച് പ്രീഡിഗ്രിയോ/ പ്ലസൂവോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം /വി.എച്ച്.എസ്.ഇ (എം.എൽ.ടി).
4. അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്തു profile ലൂടെ അപേക്ഷിക്കേണ്ടതാണ്.


0 Comments