Search

മലയാളം വായിക്കാനും എഴുതാനും അറിയാവുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം/LATEST JOB VACANCIES IN KERALA



കേരള ഫോക്ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഫോക്ലോർ വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാപരിശീലന പ്രോജക്ടിൽ അപേക്ഷ
ക്ഷണിച്ചു.

സ്വീപ്പർ തസ്തികയിലേക്ക് മലയാളം എഴുതാനും
വായിക്കാനുമുള്ള അറിവ് ഉണ്ടാവണം.

സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം വേണം.

കരു, മരം, തുടി, പാട്ട് എന്നിവയിൽ ഫോക്ലോർ
അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക തസ്തികയിൽ മുൻഗണന.

ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 പടയണി അധ്യാപക തസ്തികയിൽ പടയണി (തപ്പ്, കോലം, പാട്ട്)എന്നിവയിൽ ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന.
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 ട്രൈബൽ ക്രാഫ്റ്റ് അധ്യാപക തസ്തികയിൽ മുള, ഈറ, പനമ്പ് തുടങ്ങിയ
വംശീയ കരകൗശല മാധ്യമങ്ങളിൽ കരകൗശല
വസ്തുക്കൾ നിർമ്മിച്ച് വൈദഗ്ദ്ധ്യം ഉള്ളവരും
ഫോക്ലോർ അക്കാദമി അവാർഡ് നൽകിയ
വ്യക്തികൾ, ട്രൈബൽ ക്രാഫ്റ്റ്, ആർട്ടിസാൻ അതത് ട്രൈബൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ
ആശാൻമാർ എന്നിവർക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം
വെള്ള കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷ,ബയോ-ഡാറ്റ എന്നിവ ഏപ്രിൽ അഞ്ചിനകം 
സെക്രട്ടറി,കേരള ഫോക്ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11
എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഇമെയിലിലും അപേക്ഷ അയയ്ക്കാം.
Email : keralafolkloreacademy@gmail.com

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
              🛑SHARE🛑





Post a Comment

0 Comments